Say Yes to Hartal – എങ്ങനെ ഒരു ഹർത്താൽ ദിനം അർഥപൂർണം ആക്കി മാറ്റാം

എങ്ങനെ ഒരു ഹർത്താൽ ദിനം അർഥപൂർണം ആക്കി മാറ്റാം എന്ന ചിന്തയെ തുടർന്ന്  ഞാൻ നടത്തുന്ന സ്ഥാപനത്തെ പോലെയുള്ള മറ്റ് സ്ഥാപനങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു.  ഇതിനായി ഞാൻ സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് സന്ദേശം അയക്കുകയും, ഞാൻ ഏറ്റവുമധികം സ്നേഹിക്കുകയും എനിക്ക് വളരെയധികം അറിവ് പകർന്നു നൽകിയിട്ടുള്ളതും ആയ സംരംഭകർ ഗ്രൂപ്പിലെ അഭിമന്യു, മനോജ്, രാജ്, ശ്രീലാൽ എന്നിവരുടെ സമയം നിശ്ചയിച്ച് രാവിലെ 10 മണിക്ക് വീട്ടിൽ നിന്നും പുറപ്പെട്ടു.

ആദ്യം ഞാൻ സന്ദർശിച്ചത്  അഭിമന്യുവിൻറെ സ്ഥാപനമായിരുന്നു അവിടെ ശ്രീ അലക്സിനെയും ഒരു സഹപ്രവർത്തകരെയും പരിചയപ്പെടുവാൻ സാധിച്ചു ഒരു നല്ല ആശയ വിനിമയം നടത്തുവാൻ കഴിഞ്ഞു. ഒരേ മേഖലയിൽ ജോലി ചെയ്യുന്ന ആളുകൾ തമ്മിലുള്ള ആശയവിനിമയം ആയതിനാൽ എന്നിലെ സംരംഭകനെ ഇത് വളരെയധികം സ്വാധീനിച്ചു. ഫോട്ടോ എടുക്കുവാൻ കഴിയില്ല. ഏകദേശം ഒരു മണിക്കൂർ ഞങ്ങൾ ചിലവഴിച്ചതിനുശേഷം മനോജിനെ സ്ഥാപനത്തിലേക്ക് യാത്രയായി..

 

 

 

കേരളത്തനിമ (keralathanima.in) എന്ന വെബ്സൈറ്റിലൂടെ അനേകം മലയാളികളുടെ മനം കവർന്ന ഒരു സംരംഭകരാണ് മനോജ് അവിടെ അദ്ദേഹത്തിനോടൊപ്പം രാഹുൽ,അബിൻ, ലിബിൻ എന്നിവരെ പരിചയപെടുത്തുവാൻ സാധിച്ചു. അദ്ദേഹം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രൊജക്ടിനെക്കുറിച്ചും മാർക്കറ്റിലെ വെല്ലുവിളികളെ
കുറിച്ചും വളരെ നേരം ഞങ്ങൾ ആശയവിനിമയം നടത്തി. അവിടെ നിന്നും ഏകദേശം 1 30 ആയപ്പോൾ കണ്ണമ്മൂല ശ്രീ. രാജിന്റെ ഓഫീസിലേക്ക് യാത്രയായി.

 

 

 

 

 

 

 

 

 

 

 

രാജ് അവിടെ വീടിന്റെ  രണ്ടാമത്തെ നിലയിൽ ഒരു കൺസ്ട്രക്ഷൻ വർക്ക് നടക്കുകയായിരുന്നു. അവിടെ വളരെ മനോഹരമായ ഓഫീസ് കാണുവാൻ സാധിച്ചു.
അനേകമാളുകൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ആണ് അദ്ദേഹം ഓഫീസ് ക്രമീകരിച്ചിരിക്കുന്നത്. ഞങ്ങൾ വളരെനേരം സംസാരിച്ചു. കുറെ ആശയങ്ങൾ കൈമാറുവാൻ സാധിച്ചു നാലുമണിയോടെ അവിടെ നിന്നും ഇറങ്ങി.

 

 

 

 

 

 

അപ്പോഴാണ് എന്റെ ഭാര്യയുടെ ഫോൺകോൾ വന്നത് മെഡിക്കൽ കോളജിലായിരുന്നു ഒരു ബന്ധുവിനെ കാണുവാൻ ഓർമിപ്പിച്ചു ഞാൻ അവിടേക്ക് തിരിച്ചു 25 ാം വാർഡിലെത്തി തീപ്പൊള്ളലേറ്റ് ഭാര്യയും മക്കളും ഉപേക്ഷിച്ച അദ്ദേഹത്തോടൊപ്പം കുറച്ചു സമയം ചിലവഴിച്ചു. അദ്ദേഹത്തിനോടൊപ്പം കൂടെയിരിക്കുന്ന വ്യക്തിക്ക്  സഹായകരമായ ചില ക്രമീകരണങ്ങൾ ചെയ്തു അവിടെ നിന്നും തിരിച്ചു വീട്ടിലേക്കു യാത്രയായി. വീട്ടിൽ വന്നതിനുശേഷം അദ്ദേഹത്തിൻറെ ഭാര്യയേയും മക്കളെയും തിരിച്ചുകൊണ്ടുവരുന്നതിലേക്കുള്ള ചില തുടക്കങ്ങൾ ചർച്ച ചെയ്തു. അങ്ങനെ അവിടെ നിന്നും ഞാൻ ഓഫീസിലേക്ക് തിരിച്ചുവന്നു.

ഇന്നത്തെ ഹർത്താൽ ദിവസം ഞാൻ പങ്കുവച്ച ഓരോ നിമിഷവും എനിക്ക് വളരെയധികം തൃപ്തി നൽകുന്നതായിരുന്നു. ഊണ് മിസ് ചെയ്തത് അറിഞ്ഞില്ല മനോജ് നൽകിയ ചായയും ബിസ്ക്കറ്റും റോയിയുടെ തേൻ ജ്യൂസുമായി അങ്ങനെ പകൽ സമയം കടന്നുപോയി. 7 30ന് ഓഫീസിലെത്തി മെയിൽ എല്ലാം പരിശോധിച്ചു കൊണ്ടിരുന്ന സമയത്ത് ശ്രീലാൽ എന്റെ ഓഫീസിലെത്തി.

 

 

 

 

 

സ്വന്തം നാടിനെയും മണ്ണിനെയും വളരെയധികം സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. ഞങ്ങൾ പരസ്പരം ജോലിചെയ്യുന്ന മേഖലയിലെ സാഹചര്യങ്ങളെക്കുറിച്ച് വിശദമായി ചർച്ചചെയ്തു. കുറെ നല്ല ആശയങ്ങൾ പങ്കു വയ്ക്കുവാൻ കഴിഞ്ഞു. 9 30 ആയപ്പോൾ അദ്ദേഹം മടങ്ങി.

 

 

 

 

 

 

അങ്ങനെ ഹർത്താൽ ദിവസം ഏറ്റവും അർഥപൂർണമായി മാറി. എന്റെ ഒരു ഉൽപ്പന്നമായ ദന്തൽ ക്ലിനിക് ആപ്ലിക്കേഷൻ ശ്രീ അഭിമന്യു ഒരു ഓർഡർ തന്നു. ശ്രീലാൽ ഒരു ഈ കോമേഴ്സ് വർക്ക് ഓർഡർ നൽകി. അങ്ങനെ എല്ലാ അർഥത്തിലും എനിക്ക് ഹർത്താൽ പ്രയോജനപ്പെടുത്തുവാൻ സാധിച്ചു. മറ്റു ദിവസത്തേക്കാൾ കൂടുതൽ സമയം ഓരോരുത്തരുമായി ചിലവഴിക്കുവാൻ സാധിച്ചു.

ഇതിനായി എന്നെ സഹായിച്ച സംരംഭകർ ഗ്രൂപ്പിനോട് ഉള്ള നന്ദി അറിയിക്കുന്നു.

നിങ്ങളുടെ ഹർത്താൽ ദിവസം എങ്ങനെയായിരുന്നു?

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക…

ഓരോ ഹർത്താൽ ദിനവും ഓർമ ദിവസങ്ങളായി നമുക്ക് മാറ്റാം.

Say YES to Hartal and be more productive on Hartal days!

Praveen Calvin
Calzol Web Consulting
Founder / CEO
Google Certified Digital Marketer
www.calzol.com

SHARE

 1. Thanks Praveen so much for visiting my place today. Praveen is really a very enthusiastic entrepreneur with some keen business acumen, who gave lots of new inputs to my perspecitives on my business. He listened patiently to all my stories and gave me a lots of new point of views to consider in running my business. It was good to know about your venture too and i can already see lots of synergies though we have our businesses in different domains. I hope an association with your business will be helpful to both of us in the long run. I’ll be looking forward to host you again once am done with the renovation of my office space. Thanks again for your time and effort to come over and wishing you the very best in your venture.

  Reply
 2. 100% I agree.
  It was the most productive experience for me today, the meeting with @Praveen Calvin. He has setup a beautiful office with fine interior, integrated with a green matte chroma studio for YouTube video production .It gives me more confidence and strength to my decision to keep my office at my village irrespective of the negative comments. In fact The meeting became a workshop on Advanced topics of Digital Marketing. Thank you so much Dear Praveen.
  Endnote: @Raj Sambharmbham Kannamoola Samrambham Group I’ll be visiting your Co working space soon. Praveen has given a fine description of the space being set up. Hope to see you soon.
  And glad to be the part of this awesome group.

  Reply

Leave a reply